fr

വെഞ്ഞാറമൂട്: രംഗപ്രഭാത് കുട്ടികളുടെ നാടകവേദിയുടെ സുവർണ ജൂബിലിയോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം ചെയ്തു. അഡ്വ. ഡി.കെ. മുരളി എം.എൽ.എ ലോഗോയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുജിത്.എസ്.കുറുപ്പ്, ആലിന്തറ ജി. കൃഷ്ണപ്പിള്ള ലോഗോയുടെ ജൂറി അംഗങ്ങളായ ഷാജി വാമനപുരം, വാമനപുരം മണി എന്നിവർ സംസാരിച്ചു. കെ.എസ്. ഗീത, എസ്. ഹരി കൃഷ്ണൻ, എസ്. അനിൽകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 2019 ഒക്ടോബർ 1 മുതൽ 2020 ഒക്ടോബർ 2 വരെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷമാണ് സംഘടിപ്പിച്ചിരിക്കുന്നത്.