തിരുവനന്തപുരം: പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 18ാമത് ഭാഗവത സപ്‌താഹം ഉപദേശക സമിതി പ്രസിഡന്റ് സി.എസ്. സുജാതൻ ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യൻ പെരികമന ശ്രീനാഥ് നമ്പൂതിരി മാഹാത്മ്യ പ്രദക്ഷിണം നടത്തി. ഭദ്രകാളി പ്രാദുർഭാവവും നരസിംഹാവതാരവും ശ്രീകൃഷ്‌ണാവതാരവും രുഗ്മിണി സ്വയംവരവും കുചേലോപാഖ്യാനവും 12ന് ഭാഗവത സംഗ്രഹ പ്രഭാഷണവും നടത്തിയതായി സെക്രട്ടറി എം.കെ. ദേവരാജ് അറിയിച്ചു.
ഫോട്ടോ: പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന ഭാഗവത സപ്‌താഹത്തിന്
സെക്രട്ടറി എം.കെ.ദേവരാജൻ നിലവിളക്ക് കൊളുത്തി തുടക്കം കുറിക്കുന്നു.സി.എസ്.സുജാതൻ,ശ്രീനാഥ് നമ്പൂതിരി തുടങ്ങിയവർ സമീപം