braimoor-1

പാലോട് : ബ്രൈമൂർ വനത്തിൽ കുട്ടിയാന ചരിഞ്ഞു. വനാന്തരത്തിലെ വീഴ്ചയെ തുടർന്നാണ് രണ്ട് വയസുള്ള ആന ചരിഞ്ഞത്. ടാപ്പിംഗ് തൊഴിലാളികളാണ് ആനയുടെ ജഡം കണ്ടെത്തിയത്. വീഴ്ചയെ തുടർന്നുള്ള ക്ഷതമാണ് മരണകാരണമെന്ന് പാലോട് ആർ.ഒ പറഞ്ഞു. കൂട്ടമായി എത്തിയ കാട്ടാനകളിൽ ഒരെണ്ണം റബർമരം മറിച്ചിടാൻ നടത്തിയ ശ്രമത്തിനിടെ കല്ല് ഇളകി കാട്ടാനയുടെ ദേഹത്ത് പതിച്ചു. ഇതിന്റെ ആഘാതത്തിൽ ആന പുഴയിലേക്ക് വീണുണ്ടായ ക്ഷതമാകാം മരണകാരണമെന്നാണ് കരുതുന്നത്. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഞായറാഴ്ച രാത്രിയോടെ മറവ് ചെയ്തു.