നെടുമങ്ങാട്: വാഹനാപകടം തുടർക്കഥയായ ഈസ്റ്റ് ബംഗ്ലാവ് റോഡിൽ വാഹനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാൻ ദർപ്പണം സ്ഥാപിച്ച് ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ മാതൃകയായി. കല്ലിംഗൽ, മുക്കോലയ്ക്കൽ എന്നിവിടങ്ങളിലേയ്ക്ക് വരുന്ന വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്താണ് ദർപ്പണം സ്ഥാപിച്ചത്. ഇരുവശത്ത് നിന്നും വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പരസ്പരം കാണാൻ ഉപകരിക്കുന്ന വിധത്തിലാണ് കണ്ണാടിയുടെ ക്രമീകരണം. നെടുമങ്ങാട് എസ്.ഐ. സുനിൽഗോപി ദർപ്പണം സമർപ്പിച്ച് ഉദ്‌ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ. ശശിധരൻ നായർ, വാർഡ് കൗൺസിലർ ജെ. കൃഷ്ണകുമാർ, ബി. ചക്രപാണി, പി. അജയകുമാർ, എം. സതീഷ്‌കുമാർ, വിജയകുമാർ, രാജീവ് എന്നിവർ പങ്കെടുത്തു.