പ്രാക്ടിക്കൽ/വൈവ
നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ് സി ബോട്ടണി, മൈക്രോബയോളജി (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) വിഷയങ്ങളുടെ പ്രാക്ടിക്കൽ 21, 3 തീയതികളിൽ നടത്തും.
നാലാം സെമസ്റ്റർ എം.എസ് സി ഇലക്ട്രോണിക്സിന്റെ വൈവ ഒക്ടോബർ 3 നും എം.എസ്.സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ ഒക്ടോബർ 1 നും അതതു കേന്ദ്രങ്ങളിൽ നടത്തും.
നാലാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ വൈവ 26, 30 തീയതികളിൽ അതതു കേന്ദ്രങ്ങളിൽ നടത്തും.
ആറാം സെമസ്റ്റർ ബി.ടെക് (2008 സ്കീം) മേയ് 2019 (സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ മെക്കാനിക്കൽ സ്ട്രീം - പ്രൊഡക്ഷൻ എൻജിനിയറിംഗ് ബ്രാഞ്ച് 26 ന് എസ്.സി.ടി കോളേജ് ഒഫ് എൻജിനിയറിംഗ്, തിരുവനന്തപുരത്തും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ച് 25, 26, 27 തീയതികളിൽ യഥാക്രമം ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ്, ബാർട്ടൺഹിൽ, കോളേജ് ഒഫ് എൻജിനിയറിംഗ്, തിരുവനന്തപുരം, ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ്, കൊല്ലം എന്നിവിടങ്ങളിലും കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ച് 26, 27 തീയതികളിൽ ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ്, കൊല്ലം, യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം എന്നിവിടങ്ങളിലും നടക്കും.
25 ന് നടത്താനിരുന്ന ബി.കോം/ബി.എസ് സി (ബയോകെമിസ്ട്രി, സൈക്കോളജി, പോളിമർ കെമിസ്ട്രി) പ്രാക്ടിക്കൽ 30 ന് നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
പരീക്ഷാഫലം
എം.എസ് സി അപ്ലൈഡ് സൈക്കോളജി 2017 - 2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2019 മേയിൽ നടന്ന രണ്ട്, നാല് സെമസ്റ്റർ (പഞ്ചവത്സരം) എൽ എൽ.ബി പരീക്ഷകളുടെ (2011 - 12 അഡ്മിഷന് മുൻപുളളത്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 10 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം സി.ബി.സി.എസ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴ കൂടാതെ ഒക്ടോബർ 26 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 28 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എം.എഡ്, ബി.എസ്.ഡബ്ല്യൂ, ബി.വോക് പരീക്ഷകൾക്ക് പിഴ കൂടാതെ 26 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 1 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
അപേക്ഷ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം പി.എം.ജി യിലെ സ്റ്റുഡൻസ് സെന്റർ കാമ്പസിൽ നടത്തുന്ന ആറ് മാസം ദൈർഘ്യമുളള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് (സി.എൽ.ഐ.എസ്.സി) 30 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, ഫീസ്: 7500/-, ക്ലാസ്: ശനി, ഞായർ ദിവസങ്ങളിൽ. വിശദവിവരങ്ങൾക്ക്: 0471 - 2302523