psc
പി.എസ്.സി

തിരുവനന്തപുരം: കാറ്റഗറി നമ്പർ 326/2017 പ്രകാരം കേരള സംസ്ഥാന പ്രോസിക്യൂഷൻ സർവീസിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2, വനം വകുപ്പിൽ കാറ്റഗറി നമ്പർ 165/2018 പ്രകാരം വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് 2 (ഒന്നാം എൻ.സി.എ.- വിശ്വകർമ്മ), കാറ്റഗറി നമ്പർ 190/2016 പ്രകാരം റേഞ്ച് ഫോറസ്റ്റ് ഓഫീസർ, ജയിൽ വകുപ്പിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 1/സൂപ്രണ്ട്, സബ് ജയിൽ/സൂപ്പർവൈസർ, ഓപ്പൺ പ്രിസൺ/സൂപ്പർവൈസർ, ബോർസ്റ്റൽ സ്‌കൂൾ/ആർമറർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കറക്‌ഷണൽ അഡ്മിനിസ്‌ട്രേഷൻ/ട്രെയിനിംഗ് ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കറക്‌ഷണൽ അഡ്മിനിസ്‌ട്രേഷൻ/സ്റ്റോർ കീപ്പർ, ഓപ്പൺ പ്രിസൺ(എൻ.സി.എ.-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), വിവിധ ജില്ലകളിൽ കാറ്റഗറി നമ്പർ 196/2018 മുതൽ 205/2018 വരെ പ്രകാരം എക്‌സൈസ് വകുപ്പിൽ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ (ഒന്നാം എൻ.സി.എ.- മുസ്ലിം, പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി., എൽ.സി./എ.ഐ., എസ്.ഐ.യു.സി. നാടാർ, ഹിന്ദു നാടാർ, പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ, വിശ്വകർമ്മ, ധീവര), കാറ്റഗറി നമ്പർ 129/2018 പ്രകാരം വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്(മീഡിയം/ഹെവി/പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ), കാറ്റഗറി നമ്പർ 103/2016 പ്രകാരം കേരള സംസ്ഥാന ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ (എൻ.സി.എ. - ഈഴവ/തിയ്യ/ബില്ലവ) തസ്തികകളിൽ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പബ്ലിക് സർവീസ് കമ്മിഷൻ യോഗം തീരുമാനിച്ചു.
കാറ്റഗറി നമ്പർ 78/2019 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സംസ്‌കൃതം (ജനറൽ) (ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ.) അഭിമുഖം നടത്താനും കാറ്റഗറി നമ്പർ 46/2016 പ്രകാരം കേരള പബ്ലിക് സർവീസ് കമ്മിഷനിൽ അസിസ്റ്റന്റ് (കന്നട അറിയാവുന്നവർ) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും തീരുമാനമായി.