factories-and-boilers

തിരുവനന്തപുരം: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾക്ക് മൂന്നാം തവണയും സ്കോച്ച് ഓഡർ ഒഫ് മെറിറ്റ് പുരസ്കാരം ലഭിച്ചു. വകുപ്പിന്റെ പ്രധാന സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കിയതിനുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. ഡൽഹിയിൽ നടന്ന ചടങ്ങിൽ വകുപ്പിന് ലഭിച്ച പുരസ്കാരം ഡയറക്ടർ പി.പ്രമോദ് മന്ത്രിക്ക് കൈമാറി.

ഓൺലൈൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയതോടെ വ്യവസായ സംരംഭകർക്കും ഫാക്ടറി ഉടമകൾക്കും ഫാക്ടറി കെട്ടിടം പണിയുന്നതിനുള്ള ലൈസൻസ് എളുപ്പത്തിൽ ലഭ്യമാക്കാനായി. പുരസ്കാരം വ്യവസായ സൗഹൃദവും തൊഴിലാളി സൗഹൃദവുമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള സർക്കാരിന്റെ നയങ്ങൾക്ക് കരുത്ത് പകരുമെന്നും മന്ത്രി വ്യക്തമാക്കി.

ഫോട്ടോ: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾക്ക് ലഭിച്ച സ്കോച്ച് ഒഫ് മെറിറ്റ് പുരസ്കാരം ഡയറക്ടർ പി.പ്രമോദ് മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറുന്നു