തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ മാത്രമായിരിക്കും പെരുമാറ്റച്ചട്ടം ബാധകമാകുകയെന്ന് ജില്ലാ ഇലക്‌ഷൻ ഓഫീസർ കൂടിയായ കളക്ടർ കെ. ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തലസ്ഥാന ജില്ലയായതിനാലാണ് ജില്ലയിൽ പൂർണമായി പെരുമാറ്റച്ചട്ടം ഏർപ്പെടുത്താത്തത്. 168 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. 36 പ്രശ്‌നസാദ്ധ്യതാ ബൂത്തുകളാണ് ഇവിടെയുള്ളത്. എല്ലാ ബൂത്തുകളിലും ആദ്യഘട്ട പരിശോധന കഴിഞ്ഞു. പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. പെരുമാറ്റച്ചട്ടം സംബന്ധിച്ച നോഡൽ ഓഫീസറായി അസിസ്റ്റന്റ് കളക്ടർ അനുകുമാരിയെ ചുമതലപ്പെടുത്തി. ലാൻഡ് റവന്യൂ കമ്മിഷണറേറ്റിലെ അസിസ്റ്റന്റ് കമ്മിഷണർ ജിയോ ടി. മനോജാണ് റിട്ടേണിംഗ് ഓഫീസർ. എൽ.എ, ഇന്റർനാഷണൽ എയർപോർട്ട് സ്‌പെഷ്യൽ തഹസിൽദാരാണ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ
വട്ടിയൂർക്കാവ് മണ്ഡലം ഒറ്റ നോട്ടത്തിൽ
ആകെ വോട്ടർമാർ...............1,95,601
പുരുഷന്മാർ............................ 93,347
സ്ത്രീകൾ...............................1,02,252
ട്രാൻസ്ജെൻഡേഴ്സ്.......... 2