aieba

തിരുവനന്തപുരം : രാജ്യത്തെ എസ്.ബി.ഐ ജീവനക്കാരുടെ സംഘടനയായ എ.ഐ.എസ്.ബി.ഐ.ഇ.എയുടെ ദ്വി ദിന ദേശീയ സമ്മേളനം സമാപിച്ചു. ടാഗോർ തീയേറ്ററിൽ നടന്ന സമ്മേളനത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ജെ.പി. ജാവർ (ചെയർമാൻ)​, നരേഷ് ഗൗർ ( പ്രസിഡന്റ്)​, കെ.എസ്. കൃഷ്ണ (ജനറൽ സെക്രട്ടറി )​,​ ബി. ശ്രീകാന്തറെഡ്ഢി (ഡെപ്യുട്ടി ജനറൽ സെക്രട്ടറി)​, ഡി രാമകൃഷ്ണ (ഡെപ്യുട്ടി ജനറൽ സെക്രട്ടറി)​ , അനിൽകുമാർ വി. ( ട്രഷറർ )​എന്നിവരാണ് പുതിയ ഭാരവാഹികൾ.

പ്രതിനിധി സമ്മേളനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.എസ്. കൃഷ്ണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ ജെ.പി. ജവാർ, നരേഷ് ഗൗർ, രാജൻ നഗർ, സി എച്ച്. വെങ്കടാചലം, മുൻ എംപിയും സമ്മേളനത്തിന്റെ റിസപ്ഷൻ കമ്മിറ്റി ചെയർമാനുമായ പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന്റെ ആദ്യ ദിനം പാളയം രക്തസാക്ഷി മണ്ഡപം മുതൽ ടാഗോർ തിയേറ്റർ വരെ പ്രകടനവും സംഘടിപ്പിച്ചു.