friends

പാറശാല: കുറുങ്കുട്ടി ഫ്രണ്ട്സ് ലൈബ്രറിയിലെ പൂർവകാല പ്രവർത്തകരെ അനുസ്മരിക്കുന്നതിനായി സംഘടിപ്പിച്ച ' സ്മൃതി സദസ് 2019 ' പാറശാല പഞ്ചായത്ത് ലൈബ്രറി കൂട്ടായ്മ ചെയർമാൻ സതീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. ലൈബ്രറിക്ക് മുന്നിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ജി. സുരേന്ദ്രൻ നായർ, സെക്രട്ടറി വി. പുരുഷോത്തമൻ നായർ, രക്ഷാധികാരി പൂമുഖത്ത് ബാലൻ, എൻ.എസ്. വിദ്യാധരൻ നായർ, ഷഡാനനൻ നായർ, റിട്ട. ജഡ്ജി പി.ഡി. ധർമ്മരാജ് എന്നിവർ പങ്കെടുത്തു. ലൈബ്രറിക്കായി സ്ഥലം സംഭാവന നൽകിയ വലിയവീട്ടിൽ അച്ച്യുതൻപിള്ളയുടെ മകൻ പരേതനായ വിജയകുമാറിന് വേണ്ടി അദ്ദേഹത്തിൻന്റെ ഭാര്യ കുമാരി ലത, മകൻ കാർത്തിക് ഗൗരവ് എന്നിവരെ പ്രസിഡന്റ് ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.കെ. ഗോപകുമാർ കൃതജ്ഞത രേഖപ്പെടുത്തി.