kareena

ബോളിവുഡിന്റെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. അടുത്തിടെ തന്റെ പിറന്നാൾ ദിനത്തിൽ കിടിലൻ ചിത്രം പങ്കുവച്ച് പ്രണയത്തെക്കുറിച്ച് വാചാലയായിരുന്നു കരീന. എന്നാൽ, ഭർത്താവിന്റെ സ്വഭാവത്തിൽ ഒരു കാര്യം മാത്രം തനിക്ക് ഒട്ടും യോജിക്കാൻ കഴിയില്ലെന്ന് തുറന്നു പറയുകയാണ് താരം.

എന്തു കാര്യം പറഞ്ഞാലും വേണ്ട എന്നാകും സെയ്ഫിന്റെ ആദ്യ മറുപടി. ഒന്ന് പുറത്തേക്കിറങ്ങിയാലോ? വേണ്ട. സോഫ മാറ്റിയാലോ? വേണ്ട. എന്തിനും ഏതിനും ഈ മറുപടി മാത്രം. ചിലപ്പോൾ മൂന്ന് മണിക്കൂറിനുള്ളിൽ തീരുമാനം മാറ്റി സെയ്ഫ് എത്തുകയും ചെയ്യും എന്നാണ് ഒരു ചാനൽ അഭിമുഖത്തിൽ കരീന പറഞ്ഞത്.

ഈ ശീലം തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടെന്നും കരീന പറയുന്നു.

മകൻ തൈമൂറിന്റെ ജനനശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്നിരുന്ന കരീന വീരേ ദി വെഡ്ഡിംഗിലൂടെ തിരിച്ചുവരവ് നടത്തിയെങ്കിലും മകനെ പിരിഞ്ഞിരിക്കാൻ കഴിയാത്തതിനാൽ വീണ്ടും അഭിനയത്തിൽ നിന്ന് അകന്നു നിന്നു. കരൺ ജോഹറിന്റെ താക്കത്ത്, അക്ഷയ് കുമാർ നായകനാകുന്ന ഗുഡ് ന്യൂസ്, ഇർഫാൻ ഖാന്റെ അംഗ്രേസി മീഡിയം എന്നീ ചിത്രങ്ങളിലൂടെ ശക്തമായി വീണ്ടും വെള്ളിത്തിരയിൽ എത്താനുള്ള ഒരുക്കത്തിലാണ് താരം.