gk

1. കേരളത്തിൽ പൂർണമായും വൈദ്യുതീകരിച്ച ആദ്യ പഞ്ചായത്ത്?

കണ്ണാടി

2. കരിമ്പ് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം?

മേനോൻപാറ (ചിറ്റൂർ)

3. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?

സൈലന്റ് വാലി

4. ചീവീടുകൾ ഇല്ലാത്ത കേരളത്തിലെ ദേശീയോദ്യാനം?

സൈലന്റ് വാലി

5. സൈലന്റ് വാലിയുടെ പ്രത്യേകത തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാരൻ?

റോബർട്ട് വൈറ്റ്

6. വിവാദമായ പാത്രക്കടവ് പദ്ധതിയുമായി ബന്ധപ്പെട്ട നദി?

കുന്തിപ്പുഴ

7. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?

തൂണക്കടവ്

8. കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം?

കഞ്ചിക്കോട്

9. പ്ളാച്ചിമടയുടെ സമരനായിക?

മയിലമ്മ

10. കേരളത്തിലെ ഏറ്റവും വലിയ ചുരം ?

പാലക്കാട് ചുരം

11. കേരളത്തിൽ സർക്കാർ ആട് ഫാം സ്ഥിതിചെയ്യുന്നതെവിടെ?

അട്ടപ്പാടി

12. കേരളത്തിലെ ആദ്യ ഓർഗാനിക് ബ്ളോക്ക് പഞ്ചായത്ത്?

ആലത്തൂർ

13. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ സമാധിയായ സ്ഥലം?

ചിറ്റൂരിലെ ഗുരുമഠം

14. പാലക്കാട് കോട്ട പണികഴിപ്പിച്ച മൈസൂർ സുൽത്താൻ?

ഹൈദരാലി

15. മലബാർ സിമന്റ്സ് സ്ഥാപിച്ചിരിക്കുന്ന സ്ഥലം?

വാളയാർ

16. അർദ്ധകാശി എന്നറിയപ്പെടുന്ന ക്ഷേത്രം?

കൽപ്പാത്തി വിശ്വനാഥക്ഷേത്രം

17. വി.ടി. ഭട്ടതിരിപ്പാടിന്റെ ജന്മസ്ഥലം ?

മേഴത്തൂർ (പാലക്കാട്)

18. പാലക്കാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്?

ഒ. വി. വിജയൻ

19. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയിൽ അംഗമായിരുന്ന മലയാളി വനിത?

അമ്മുസ്വാമിനാഥൻ

20. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായ ഏക മലയാളി?

സർ സി. ശങ്കരൻനായർ.