muslim-leagure

ചിറയിൻകീഴ്: ചിറയിൻകീഴ്, അഴൂർ, കഠിനംകുളം പഞ്ചായത്തുകളിലെ തീരദേശ വാർഡുകൾ ഉൾപ്പെടുത്തി പെരുമാതുറ പഞ്ചായത്ത് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികൾ കൂടുതൽ ശക്തമാക്കാൻ മുസ്ലിം ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പെരുമാതുറ - മുതലപ്പൊഴിയോടു ചേർന്നുകിടക്കുന്ന ചേരമാൻ തുരുത്ത്, വടക്കേവിള, താമരക്കുളം, മുണ്ടൻചിറ, പുതുക്കുറിച്ചി വെസ്റ്റ്, പുതുക്കുറിച്ചി നോർത്ത്, ഒറ്റപ്പന സൗത്ത്, ഒറ്റപ്പന നോർത്ത്, പെരുമാതുറ സിറ്റി, പെരുമാതുറ, പൊഴിക്കര, മാടൻവിള, കൊട്ടാരംതുരുത്ത് എന്നിവ ഉൾപ്പെടുത്തി പെരുമാതുറ പഞ്ചായത്ത് രൂപീകരിക്കണമെന്നാണ് ആവശ്യം. ഇതിനായി ജനകീയ സമരങ്ങളെ ശക്തിപ്പെടുത്താനും തീരുമാനിച്ചു.

ജില്ലാ ലീഗ് പ്രസിഡന്റ് പ്രൊഫസർ തോന്നയ്ക്കൽ ജമാൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കടവിളാകം കബീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് സെക്രട്ടറി അഡ്വ. കണിയാപുരം ഹലീം, സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം.പി. കുഞ്ഞ് എന്നിവർ റിപ്പോർട്ടിംഗ് നടത്തി. എം.എസ്. കമാലുദ്ദീൻ, ചാന്നാങ്കര കബീർ, ഷഹീർ ഖരീം, ബദർ ലബ്ബ, സുൽഫി സാഗർ, കെ.കെ. വനം മാഹിൻ, ജിംഖാൻ, നസീമ കബീർ, അബ്ദുൽ ഖരീം മാസ്റ്റർ, നൗഷാദ് ഷാഹുൽ, നിസ്സാം .എ.ആർ, അജ്മൽ ഭായി, മുനീർ കൂരവിള, നവാസ് മാടൻവിള, അൻസർ പെരുമാതുറ, മൺസൂർ ഗസ്സാലി, അഷറഫ്, അൻസാരി, ജമാൽ മൈവള്ളി, ഷേക്ക് അബൂബക്കർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഷഹീർ ജി. അഹമ്മദ് സ്വാഗതം പറഞ്ഞു.