aswamedham

കഴക്കൂട്ടം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച അശ്വമേധം പദ്ധതി മംഗലപുരം ഗ്രാമപഞ്ചായത്തിൽ തുടങ്ങി. കുഷ്ഠരോഗ നിർമ്മാജ്ജന പ്രവർത്തനത്തിന്റെ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനവും മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്നു. കുഷ്ഠരോഗ നിർമ്മാജ്ജനത്തിന്റെ ഭാഗമായിൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഒക്ടോബർ 6 വരെ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി രോഗമുള്ളവരെ കണ്ടെത്തി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പദ്ധതിയാണ് അശ്വമേധം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ ഗൃഹസന്ദർശന പരിപാടി തുടങ്ങി. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ കാര്യ ചെയർമാൻ വേണുഗോപാലൻ നായർ, പുത്തൻതോപ്പ് ബ്ലോക്ക് സൂപ്പർവൈസർ ശശി, ഹെൽത്ത് സൂപ്പർവൈസർ വിമല, പി എച്ച്.സി മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി പി. മണി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഖിലേഷ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ വികാസ്, ദീപാ, ദിവ്യ, ജെ.പി എച്ച്.എൻ മാരായ ജയ, ശ്രീദേവി, റംലത്, മേരി റോസറ്റു, ഷാലി, ലേഖ, ആശവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.