പെരുങ്ങുഴി: കേരള യൂണിവേഴ്സിറ്റിയുടെ പെരുങ്ങുഴിയിൽ പ്രവർത്തിക്കുന്ന യു.ഐ.ടി കോളേജിൽ വിദ്യാർത്ഥികൾക്കായി വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു.
ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ. രമണി അമ്മ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അഴൂർ വിജയൻ, കെ. ഓമന, അദ്ധ്യാപകരായ അഖില, അരുൺ, സാലി, ജെനി, ലാലി, രമ്യ, ശിന്നു, സൗമ്യ, രാജശ്രീ, സ്റ്റാഫ് സെക്രട്ടറി അരുൺ എ.ആർ തുടങ്ങിയവർ പങ്കെടുത്തു.