തിരുവനന്തപുരം: പുത്തൻ യാത്രാ സംസ്കാരത്തിന് തുടക്കം കുറിച്ച് നഗരത്തിൽ തൊഴിലാളികളുടെ കൂട്ടായ്മ ഒരുക്കുന്ന യെല്ലോ ടാക്‌സി ഇന്ന് സർവീസ് തുടങ്ങും. നിലവിൽ കൊച്ചിയിലും തൃശൂരിലുമാണ് ഇപ്പോഴുള്ളത്. 250 കാറുകളുടെ സേവനം ഓൺലൈനിലും ഒാഫ് ലൈനിലും 24 മണിക്കൂറും ലഭിക്കും. ടാക്‌സി ഡ്രൈവർമാർ രൂപീകരിച്ച യെല്ലോ കാബ്‌സ് ഡ്രൈവേഴ്‌സ് സൊസൈറ്റിയുടെ കീഴിലാണ് പ്രവർത്തനം. ടാക്‌സി ബോർഡ് വച്ച വാഹനങ്ങൾ എവിടെ നിന്നു എപ്പോൾ വേണമെങ്കിലും കൈകാണിച്ചു യാത്രയ്ക്ക് വിളിക്കാം. സമയത്തിന്റെയോ വാഹന ലഭ്യതയുടെ കുറവ് കൊണ്ടോ യാത്രാനിരക്കിൽ വർദ്ധനയുണ്ടാകില്ല. കൊച്ചിയിൽ ഇത്തരത്തിലുള്ള 900 ടാക്സികളുണ്ട്.
50 ശതമാനം ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ, 50 ശതമാനം പരമ്പരാഗത ഡ്രൈവർമാർ
തിരിച്ചറിയാൻ കാറിന് മുകളിൽ മഞ്ഞ ലൈറ്റ് ബോർഡ്
പൊലീസ് ക്ലിയറൻസ് നേടിയ ഉടമകളാണ് ഡ്രൈവർമാർ
ടോൾ ഫ്രീ നമ്പർ : 7561000002
വെബ്‌സൈറ്റ് : www.yellowcabs.taxi