നെടുമങ്ങാട്: അഖിലകേരള വിശ്വകർമ്മ സഭ നെടുമങ്ങാട് താലൂക്ക് യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന വിശ്വശ്രീ പുരുഷ സ്വയം സഹായസംഘം അഞ്ചാം വാർഷികവും തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് തത്തൻകോട് ആർ. കണ്ണൻ ഉദ്‌ഘാടനം ചെയ്‌തു. സംഘം പ്രസിഡന്റ് കണ്ണാരംകോട് സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ വിശ്വകർമ്മ സഭ നെടുമങ്ങാട് ശാഖ സെക്രട്ടറി സതീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗോപാലകൃഷ്ണൻ കണക്കും അവതരിപ്പിച്ചു. എസ്. മോഹനൻ, മുരുകൻ ആചാരി തുടങ്ങിയവർ സംസാരിച്ചു. ജയകുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ശങ്കർ റാം (പ്രസിഡന്റ് ), മുരുകൻ (വൈസ് പ്രസിഡന്റ്), ശ്രീനിവാസൻ (സെക്രട്ടറി), അയ്യപ്പൻ (ജോയിന്റ് സെക്രട്ടറി), രാജൻ (ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു.