തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 271/2017 പ്രകാരം ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) യു.പി.എസ്. (തസ്തികമാറ്റംവഴി), കാറ്റഗറി നമ്പർ 227/2016 പ്രകാരം ഹൈസ്‌കൂൾ അസിസ്റ്റന്റ് (ഫിസിക്കൽ സയൻസ്) മലയാളം മീഡിയം, വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 282/2017 പ്രകാരം ആയ തസ്തികകളിലേക്ക് 25, 26, 27 തീയതികളിൽ പാലക്കാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുടെ അസൽ സഹിതം അനുവദിച്ചിട്ടുളള തീയതിയിലും സമയത്തും ഹാജരാകണം.
ശാരീരിക പുനരളവെടുപ്പ്
ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കാറ്റഗറി നമ്പർ 456/2016, വനിത അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കാറ്റഗറി നമ്പർ 457/2016 തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ പുനരളവെടുപ്പിന് അപേക്ഷ നൽകിയിട്ടുളളവർക്ക് 26, 27 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ ശാരീരിക പുനരളവെടുപ്പ് നടത്തും.