കാട്ടാക്കട : പൊന്നറ ശ്രീധർ സാംസ്കാരിക സമിതിയുടെ സ്വാതന്ത്ര്യ സമര സേനാനി പൊന്നറ ശ്രീധറുടെ ജന്മദിനാഘോഷം ഗാന്ധിയൻ പി.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു.സമിതി ചെയർമാൻ കാട്ടാക്കട അനിൽ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ശബരീനാഥൻ.എം.എൽ.എ,ബ്ലോക്ക് പഞ്ചായത്തംഗം എം.ആർ.ബൈജു,പ്രേമചന്ദ്രനാഥ്,പൂഴനാട് ഗോപൻ എന്നിവർ സംസാരിച്ചു.പൊന്നറ ശ്രീധർ സാംസ്ക്കാരിക സമിതിയുടെ കർമ്മ രത്ന പുരസ്കാരം ഗാന്ധിയൻ പി.ഗോപിനാഥൻ നായർ കെ.എസ്.ശബരീനാഥൻ.എം.എൽ.എയ്ക്ക് സമ്മാനിച്ചു.