നെയ്യാറ്റിൻകര : നവരാത്രി വിഗ്രഹ ഘോഷയാത്രയിൽ പങ്കെടുക്കാനുള്ള ആനകളെ മതിയായ രേഖകളില്ലാതെ തമിഴ്നാട്ടിലേക്ക് അയച്ചതിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര ദേവസ്വം കമ്മിഷണറുടെ ഓഫീസിന് മുന്നിൽ അഖില ഭാരത അയ്യപ്പസേവാ സംഘത്തിന്റേയും നവരാത്രി സേവാസമിതിയുടേയും ഭാരവാഹികൾ കുത്തിയിരുപ്പ് സമരം നടത്തി. രേഖകളില്ലാതെ കൊണ്ടു പോയ ദേവസ്വം ബോർഡ് വക ആനകളെ പാറശാല അതിർത്തിയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടഞ്ഞു വച്ചു. നെയ്യാറ്റിൻകര സി.ഐ പ്രദീപിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സമരക്കാരെ നീക്കം ചെയ്തു. കൗൺസിലർ ഗ്രാമം പ്രവീൺ, മഞ്ചത്തല സുരേഷ്, ശിവൻകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം.