ആറ്റിങ്ങൽ: രാഷ്ട്ര പിതാ റസിഡന്റ്സ് അസോസിയേഷൻ വാർഷികം നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എൻ. സുമലാൽ അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ കുടുംബത്തിൽ ഉന്നത വിജയം നേടിയ ശബരി സിംഗ്,അഭിരാമി,മിഥുൻ കൃഷ്ണ, വർഷ.എ.എം,ഗോകുൽ.എ, എം,ശ്രീജിത് എസ്. നായർ എന്നിവരെ അനുമോദിച്ചു.വിവാഹ ജീവിതത്തിൽ 50 വർഷം പിന്നിട്ട ശാന്തമ്മ- ഗോപിനാഥൻ പിള്ള, രംഭാസിനി- രവിന്ദ്ര ദാസ്, അംബിക- ആനന്ദൻ, രാധ- വിജയ ചന്ദ്രൻ എന്നീ ദമ്പതികളെ ആദരിച്ചു.എം.മുരളീധരൻ നായർ,കെ.വി. ജയപാലൻ,ഡോ.വി.മണികണ്ഠൻ നായർ,ടി.അജയ്,ജി.പ്രഭാകരൻ നായർ,വി.വിശ്വംഭരൻ,എസ്.ശാന്തമ്മ എന്നിവർ സംസാരിച്ചു.