onion

തിരുവനന്തപുരം: ഇന്ധന വിലവർദ്ധനവിനൊപ്പം സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വിലയും കത്തിക്കയറുകയാണ്. വില കൂടുന്ന ഇനങ്ങളിൽ സവാളയാണ് ഹീറോ! സംസ്ഥാനത്ത് ശരാശരി വില കിലോയ്ക്ക് 55 രൂപ. ഡൽഹിയിലെ വിലയായ 80 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ സ്ഥിതി ഭേദം. സംസ്ഥാനത്തെ ഹോർട്ടികോർപ് വില്പനശാലകളിൽ ഒരു കിലോ സവാളയ്ക്ക് 60 രൂപ ഈടാക്കുമ്പോൾ 40 രൂപയ്‌ക്ക് കിട്ടുന്ന ഇടങ്ങളുമുണ്ട്.

തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് സവാള പ്രധാനമായും കേരളത്തിലെത്തുന്നത്. ഉത്തരേന്ത്യയിലെ അത്ര വിലക്കയറ്റം ഈ സംസ്ഥാനങ്ങളിൽ ഉണ്ടാകാത്തതുകൊണ്ടാണ് കേരളത്തിലും സ്ഥിതി അത്ര ഭീകരമാകാത്തത്. വിലക്കയറ്റത്തിന് തൊട്ടുമുമ്പ് 33 രൂപയായിരുന്നു സവാള വില. കഴിഞ്ഞ വർഷം ഇതേ സമയത്ത് 19 രൂപ മാത്രം!

ചെറിയ ഉള്ളിയുടെ വില 63 ൽ നിന്ന് 59 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് കൂടിയ വിലയാണ്. കഴിഞ്ഞ വർഷം ചെറിയ ഉള്ളി വില 37 രൂപയായിരുന്നു. അവശ്യസാധനങ്ങളിൽ പലതിന്റേയും വില കൂടിക്കൊണ്ടിരിക്കുന്നു.

ഇനം,​ വില ഇന്നലെ,​ കഴിഞ്ഞ മാസം എന്ന ക്രമത്തിൽ

വറ്റൽമുളക് 166,​ 145

വെളുത്തുള്ളി 165,​ 127

വെള്ളരിക്ക 35,​ 22

ഏത്തക്കായ് 54,​ 38