ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം വാലിക്കോണം ശാഖയുടെ ഗുരുദേവ ഹാൾ ഉദ്ഘാടനം ശിവഗിരി മഠം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികൾ നിർവഹിച്ചു. ഗുരുകുലം യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ്, ശാഖാ പ്രസിഡന്റ് ജെ. തുളസീധരൻ, സെക്രട്ടറി സുഭാഷ്, ബാബു സുശ്രുതൻ, ചെമ്പഴന്തി ശശി, മധുസൂദനൻ, ദേവരാജൻ, മല്ലിക, ലീന, മധു, രാജീവൻ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം എന്നിവ വിതരണം ചെയ്തു. വിശിഷ്ട വ്യക്തികളെ സ്വാമി ആദരിച്ചു.