കിളിമാനൂർ: നാഷണൽ സർവീസ് സ്കീമിന്റെ (എൻ. എസ്.എസ്) അമ്പതാം വാർഷികത്തിന്റെ ഭാഗമായി കിളിമാനൂർ രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ടീമിന്റെ നേതൃത്വത്തിൽ ഗവ.എൽ.പി.എ സിൽ 'ശ്രേഷ്ഠ ബാല്യം' പദ്ധതിക്ക് തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടി ഗാന്ധിജയന്തി ദിനത്തിൽ സമാപിക്കും. പരിപാടികളുടെ ഭാഗമായുള്ള സ്കൂൾ കോബൗണ്ട് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്തംഗം ബീനാ വേണുഗോപാൽ നിർവഹിച്ചു. സ്കൂൾ എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ടി. വി ശാന്തകുമാരി അമ്മ സ്വാഗതം പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സാബു പദ്ധതി വിശദീകരിച്ചു. ബി.പി.ഒ എം.എസ് സുരേഷ് ബാബു, പി.ടി.എ പ്രസിഡൻറ് വി. ഡി രാജീവ്, അധ്യാപക പ്രതിനിധി തകിലൻ തുടങ്ങിയവർ സംസാരിച്ചു.