adarikkal

ചിറയിൻകീഴ്: ശാർക്കര ഗവൺമെന്റ് യു.പി.എസ് ഡെപ്യൂട്ടി സ്പീക്കർ വി.ശശിയെയും പൂർവ വിദ്യാർത്ഥികളെയും ആദരിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് മെമെന്റോ നൽകി.ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി സ്പീക്കർ മുഖ്യപ്രഭാഷണം നടത്തി.പൂർവ വിദ്യാർത്ഥികളായ പാരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂറോ സയൻസിൽ പി.എച്ച്.ഡിക്ക് ഫെല്ലോഷിപ്പ് നേടിയ തേജസ്വിനിയെയും ആൾ ഇന്ത്യ കേരള മെഡിക്കൽ എൻട്രൻസ് പരീക്ഷകളിൽ മികച്ച വിജയം നേടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ ആർച്ച.എസിനെയും ഡെപ്യൂട്ടി സ്പീക്കർ അനുമോദിച്ചു.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി കനകദാസ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.നസീഹ,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.സരിത,ക്ഷേമകാര്യ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ,പഞ്ചായത്തംഗങ്ങളായ വി.ബേബി,സുരേഷ് കുമാർ, ആറ്രിങ്ങൽ എ.ഇ.ഒ ശ്രീലേഖ,ബി.പി.ഒ സജി, എം.എം.സി മെമ്പർ ജി.വ്യാസൻ,പൂർവ വിദ്യാർത്ഥി ഡി.ദിനേഷ് എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ കെ.എസ്.ശ്രീകുമാർ സ്വാഗതവും എസ്.എം.സി ചെയർപേഴ്സൺ ഷുമ വിജു നന്ദിയും പറഞ്ഞു.