prathi-subin

കാട്ടാക്കട: നെയ്യാർ ഡാം നിലമേൽ വച്ച് രണ്ട് മാസങ്ങൾക്ക് മുൻപ് നടന്ന വധ ശ്രമക്കേസിലെ ഒന്നാം പ്രതിയെ നെയ്യാർ ഡാം പൊലീസ് അറസ്റ്ര് ചെയ്തു. കള്ളിക്കാട് മൈലക്കര ആണ്ടിവിളാകം ഡാനിയൽ ഭവനിൽ ആമ സുബി എന്ന് വിളിക്കുന്ന സുബിൻരാജ്(22)ആണ് അറസ്റ്റിലായത്. ഇയാൾ നിരവധി കഞ്ചാവ് കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയാണ്. സംഭവത്തിന് ശേഷം പല സ്ഥലങ്ങളിലും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെപ്പറ്റി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷൻ സമീപം വച്ച് നെയ്യാർഡാം സബ് ഇൻസ്പെക്ടർ എസ്. സാജുവും സംഘവും പിടികൂടുകയായിരുന്നു. ഈ കേസിലെ മറ്റ് പ്രതികളായ ഗുണ്ട തോക്ക് ഷാജിയേയും പ്രസാദിനേയും സംഭവത്തിന്റെ പിറ്റേ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതിയായ ജബിയെ രണ്ട് ദിവസം മുൻപ് തമിഴ്നാട് തൃപ്പരപ്പിൽനിന്നും നെയ്യാർഡാം പൊലീസ് പിടികൂടിയിരുന്നു.