വെള്ളറട: കേരള, തമിഴ് നാട് അതിർത്തിയായ കുളപ്പാറ വൈകുണ്ടം എസ് റ്റേറ്റ് റോഡിൽ മാരുതി കാർ കുഴിയിൽ മറിഞ്ഞ് കാറിൽ ഓടിച്ചിരുന്ന വെള്ളറട കിളിയൂർ വേങ്കുഴി വീട്ടിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായ ജോണി (39 )ആണ് മരണമടഞ്ഞത്. ഇന്നലെ രാവിലെ ജോണിയും അനുജൻ സത്യരാജും കാറിൽ ജോലിക്കുപോകുന്നവഴി 8 മണിക്കായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജോണിയെ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണ മടയുകയായിരുന്നു. കാർ ഓടിച്ചിരുന്ന ഇയാൾ കാർ മറിഞ്ഞ് കാറിന്റെ അടിയൽ പെടുകയായിരുന്നു. സംഭവ മറിഞ്ഞെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ സത്യരാജ് കാരക്കോണം ആശുപത്രിയിൽ ചികിൽസയിലാണ്. ജോണിയുടെ മൃതദേഹം വെട്ടുമണി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്..പരേതയായ ഷൈനി ഭാര്യയും ജോബിൻ, ഷാനിയോ എന്നിവർ മക്കളുമാണ്. .