തിരുവനന്തപുരം: സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണിലെ സോൺ 1ന് കീഴിലുള്ള മൂന്ന് വൈസ്‌മെൻ ഡിസ്ട്രിക്ടുകൾ ഓണാഘോഷം സംയുക്തമായി സംഘടിപ്പിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങ് സുപ്രീംകോടതി മുൻ ജഡ്‌ജിയും സംസ്ഥാന ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്‌തു. സമ്മേളനത്തിൽ ലഫ്‌റ്റനന്റ് റീജിയണൽ ഡയറക്ടർ വൈസ്‌മെൻ സിബി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ ഡയറക്ടർ വൈസ്‌മെൻ അജിത് ബാബു ഈ വർഷത്തെ കർമ്മ പരിപാടികൾ വിശദീകരിച്ചു. വൈസ്‌മെൻമാരായ ജയപാലൻ, ജലജകുമാർ, വി. വർഗീസ്, ജോൺ ജേക്കബ് സിംഗ് എന്നിവർ പങ്കെടുത്തു. സോണൽ സെക്രട്ടറി ടോം ടി ആന്റണി നന്ദി പറഞ്ഞു. അംഗങ്ങളുടെ കലാ പ്രകടനങ്ങളും അത്തപ്പൂക്കള മത്സരവും തിരുവാതിരയും സംഘടിപ്പിച്ചു.