vld-2

പാറശാല: നവരാത്രി വിഗ്രഹ എഴുന്നള്ളത്തിനുവേണ്ടി പത്മനാഭപുരം കൊട്ടാരത്തിലേക്ക് ദേവസ്വം ബോർഡ് കൊണ്ടുപോയ രണ്ട് ആനകളെ മതിയായ രേഖകൾ ഇല്ലാത്തതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ പാറശാലയിൽ തടഞ്ഞുവച്ചു. ഇന്നലെ ഉച്ചയോടുകൂടിയാണ് ആനകളെ ദേവസ്വം ബോർഡ് കൊണ്ടുവന്നത്. ഫോറസ്റ്റുകാർ തടഞ്ഞ ആനകളെ പിന്നീട് മഹാദേവ ക്ഷേത്ര പരിസരത്ത് പാർപ്പിച്ചു. നെയ്യാറ്റിൻകരയിൽ നിന്നും ദേവസ്വം അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അതിർത്തി കടത്തി കൊണ്ടുപോകുന്നതിനുള്ള രേഖകൾ ശരിയാക്കി നൽകിയ ശേഷം വൈകിട്ടോടെയാണ് ആനകളെ പത്മനാഭപുരത്തേക്ക് കൊണ്ടുപോയത്.