വെമ്പായം: ശ്വാസതടസത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. വട്ടപ്പാറ ആഞ്ജനേയത്തിൽ അജിത്ത് എം. നായരുടെയും ബീനാ അജിത്തിന്റെയും മകൻ വിഷ്ണു ശങ്കർ (21)ആണ് മരിച്ചത്. കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ കാറിൽ വച്ച് ശ്വാസം മുട്ടൽ അനുഭവപ്പെട്ട വിഷ്ണുവിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു.. പനവൂർ മുസ്ലിം അസോസിയേഷൻ കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് . അനുജൻ വിനായക് ശങ്കർ, അമ്മ ബീനാ അജിത്ത് മഹിളാ കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും മുൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവുമാണ്.