manoj

തിരുവനന്തപുരം: ജീവിതയൗവനം ആസ്വദിക്കേണ്ട പ്രായത്തിൽ കിടക്കയിൽ രോഗത്തോടും ഭാരിദ്ര്യത്തോടും മല്ലിടുകയാണ് ഈ യുവാവ്. കൂട്ടിന് വയസായ അമ്മ മാത്രം. വൃക്കരോഗത്തിന്റെ ദുരിതക്കടലിൽ നിന്ന് കരകയറാൻ തിരുവല്ലം മണമേൽ വയലിൽ പരേതനായ രവീന്ദ്രന്റെയും ശാന്തയുടെയും മകൻ മനോജിന് (33) കനിവുള്ളവരുടെ കൈത്താങ്ങ് വേണം.

രണ്ട് വർഷം മുമ്പുവരെ മനോജിന്റെ വരുമാനത്തിൽ അമ്മയ്ക്കൊപ്പം സന്തോഷത്തോടെ ജീവിച്ചു. പക്ഷേ, വൃക്കരോഗം കരിനിഴൽ വിരിച്ചതോടെ മനോജിന്റെ ജീവിതത്തിന്റെ താളം തെറ്റി. പന്തൽ അലങ്കാര ജോലിയായിരുന്നു മനോജിന്. രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ ചികിത്സയ്ക്കൊപ്പം ജോലിക്കും പോയിരുന്നു. മരുന്നുകൾ കൊണ്ട് രോഗത്തെ നിയന്ത്രിക്കാനാവാതായപ്പോൾ ഡയാലിസിസ് തുടങ്ങി. അതോടെ ജോലി ചെയ്യാനാവാതായി. വരുമാനം നിലച്ചു. ജീവിതം വഴിമുട്ടി. പ്രായത്തിന്റെ അവശതകളുള്ള അമ്മയ്ക്കും വേണം മരുന്നുകളേറെ.

ഇനി ഏക പോംവഴി വൃക്ക മാറ്റിവയ്ക്കലാണ്. പക്ഷേ, ചികിത്സാ ചെലവ് താങ്ങാൻ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന മനോജിനും അമ്മയ്ക്കും കഴിവില്ല. സുമനുസുകൾ സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. എസ്.ബി.ഐയുടെ അമ്പലത്തറ (ഐ.എഫ്.എസ്.സി കോഡ്: SBIN0071191) ​ ശാഖയിലെ 67292815637 എന്ന അക്കൗണ്ട് നമ്പറിലേക്ക് സഹായമെത്തിക്കാം. മനോജിന്റെ ഫോൺ: 919207798335