palottuvila

മലയിൻകീഴ്: റോഡിലെ മണലിൽ തെന്നി വീണ സ്‌കൂട്ടർ ഒ‌മ്‌നി വാൻ ഇടിച്ച് തകർന്നു. തിരുവനന്തപുരം - കാട്ടാക്കട റോഡിൽ പാലോട്ടുവിളയ്‌ക്ക് സമീപം ഇന്നലെ രാവിലെ 8നാണ് സംഭവം. വണ്ടനൂർ ചന്ദനംകുഴിവിള കിഴക്കേക്കര ശരണ്യാ ഭവനിൽ ചന്ദ്രന്റെ സ്‌കൂട്ടറാണ് തകർന്നത്. മലയിൻകീഴ് ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന ചന്ദ്രൻ റോഡിൽ കിടന്ന മണലിൽ തെന്നി ഇടതുവശത്തേക്ക് വീഴുകയായിരുന്നു. ഈ സമയം എതിർദിശയിൽ നിന്നെത്തിയ ഒമ്‌നി വാൻ സ്‌കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചന്ദ്രൻ റോഡിന് സമീപത്തേക്ക് വീണതിനാൽ വൻ ദുരന്തം ഒഴിവായി. സ്‌കൂട്ടർ പൂർണമായും തകർന്നു. വീഴ്ചയിൽ പരിക്കേറ്റ ചന്ദ്രനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.