2019 സെപ്തംബർ 27 വെള്ളി, കന്നി 11
പുലർച്ചെ 4 മണി 19 സെക്കന്റ് വരെ മകം ശേഷം പൂരം.
അശ്വതി - തൊഴിൽ രംഗത്ത് സർക്കാർ ആനുകൂല്യം.
ഭരണി - സഹോദര ഗുണം. രോഗശമനം.
കാർത്തിക - കടബാദ്ധ്യത കുറയും. പൊതുജന പിന്തുണ.
രോഹിണി - കർമ്മ വിജയം.ധന നേട്ടം.
മകയിരം - ബന്ധു സമാഗമം. പുതിയ വാഹന യോഗം.
തിരുവാതിര - സന്താനത്തിന് വിവാഹ യോഗം.
പുണർതം - വരുമാന മാർഗം വർദ്ധിക്കും.
പൂയം - കുടുംബ സ്വസ്ഥത കൈവരിക്കും.
ആയില്യം - പുതിയ ഗൃഹ യോഗം. ഉന്നതതല സഹായം.
മകം - രാഷ്ട്രീയക്കാർക്ക് പൊതുജന പിന്തുണ വർദ്ധിക്കും.
പൂരം - സ്ത്രീകൾ വഴി ധന പ്രാപ്തിയും അംഗീകാരവും.
ഉത്രം - തൊഴിൽ രംഗത്ത് അപവാദങ്ങൾ.
അത്തം - വിവാഹാലോചനകൾക്ക് തടസങ്ങൾ.
ചിത്തിര - വ്യവഹാര വിജയം. വിവിധ മാർഗ്ഗങ്ങളിലൂടെ ധനാഗമം.
ചോതി - ശത്രുക്കളിൽ നിന്ന് ഉപദ്രവം. സ്ത്രീകളുമായി കലഹം.
വിശാഖം - സ്ഥാനക്കയറ്റത്തിന് സാദ്ധ്യത.
അനിഴം - കലാപ്രവർത്തകർക്ക് നേട്ടം.
തൃക്കേട്ട - സ്ഥാനമാനം ലഭിക്കും. രോഗശാന്തി.
മൂലം - പൊതു പ്രവർത്തകർക്ക് നേട്ടം.
പൂരാടം - നിയമന ഉത്തരവു ലഭിക്കും. പുണ്യസ്ഥലം സന്ദർശിക്കും.
ഉത്രാടം - തടസപ്പെട്ട സഹായങ്ങൾ ലഭിക്കും.
തിരുവോണം - പരിശ്രമങ്ങൾ വിജയത്തിലെത്തും.
അവിട്ടം - സ്നേഹിതരിൽ നിന്നുള്ള സഹായം ലഭിക്കും.
ചതയം - പുതിയ ആഭരണങ്ങൾ വാങ്ങാനവസരം.
പൂരുരുട്ടാതി - വിവാഹ തടസം. കലഹ ദുരിതം.
ഉത്തൃട്ടാതി - ശാരീരികമായ അലട്ടലുകൾ കൂടി വരും.
രേവതി - ഉത്തരവുകൾ ലഭിക്കാൻ കാലതാമസമോ തടസമോ.