munnottinanka-

കുഴിത്തുറ: നവരാത്രി പൂജയ്ക്കായി തിരുവനന്തപുരത്തെത്തുന്ന പദ്മനാഭപുരം തേവാരക്കെട്ട് സരസ്വതിയെ അകമ്പടി സേവിക്കുന്ന ശുചീന്ദ്രം മുന്നൂറ്റിനങ്ക ഇന്നലെ വൈകിട്ടോടെ പദ്മനാഭപുരത്തെത്തി. രാവിലെ ശുചീന്ദ്രം ക്ഷേത്രത്തിൽ നിന്ന് വിശേഷ പൂജകൾക്ക് ശേഷം 9ഓടെ ദേവി പല്ലക്കിലെഴുന്നള്ളി. ക്ഷേത്രത്തിനു പുറത്ത് ദേവിക്ക് തമിഴ്നാട് പൊലീസും കേരള പൊലീസും ഗാർഡ്‌ ഓഫ്‌ ഓണർ നൽകി. ചടങ്ങിൽ കന്യാകുമാരി ജില്ലാ സൂപ്രണ്ട് ശ്രീനാഥ്, കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ അൻപുമണി, നെയ്യാറ്റിൻകര നഗരസഭാ കൗൺസിലറും അഖില ഭാരത അയ്യപ്പസേവാസംഘം താലൂക്ക് യൂണിയൻ സെക്രട്ടറിയുമായ ഗ്രാമം പ്രവീൺ, അഖിലഭാരത അയ്യപ്പസേവാസംഘം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി. ശിവൻകുട്ടി, നവരാത്രി ആഘോഷട്രസ്റ്റ് സെക്രട്ടറി രമേശ് തുടങ്ങിയവർ പങ്കെടുത്തു.