വക്കം: തോപ്പിക്കവിളാകം - രണ്ടാം ഗേറ്റ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വാഹന ഗതാഗതവും കാൽനടയാത്രയും ഇവിടെ ദുരിതമായി തീർന്നു. മഴക്കാലത്ത് റോഡിലെ വെള്ളക്കെട്ടിൽ വീഴുന്ന ഇരുചക്രവാഹനാപകടങ്ങൾ ഏറെയാണ്. റോഡ് അറ്റകുറ്റപ്പണികൾ നടത്തി ടാറിംഗ് നടത്തുന്നതിന് റെയിൽവേയുടെ അനുമതി വേണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. അത് കൊണ്ട് തന്നെ ഇനി റോഡ് പുനരുദ്ധാരണത്തിന് മുൻകൈ എടുക്കേണ്ടത് എം.പിയോ, എം.എൽ.എയോ, ജില്ലാ പഞ്ചായത്തോ ആണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.