vishwakarma-sabha

തിരുവനന്തപുരം: അഖില കേരള വിശ്വകർമ്മ മഹാസഭ തിരുവന്തപുരം താലൂക്ക് യൂണിയൻ വിശ്വകർമ്മ ദിനം ആഘോഷിച്ചു. പുജപ്പുര മൈതാനം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി പി. വാമദേവൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.ആർ. ഹരിഹരൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. വി. ശിവാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. പൂജപ്പുര വാർഡ് കൗൺസിലർ ബി. വിജയലക്ഷ്മി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കരമന ബാലകൃഷ്ണൻ, സി.പി. ആചാരി, ആർ. രാജ്കുമാർ, എ. കുമാരസ്വാമി, പി. വിക്രമൻ, ടി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.