d

വെഞ്ഞാറമൂട് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ വെഞ്ഞാറമൂട് ഏര്യാ സമ്മേളനം ആർ. വാസു നഗറിൽ (കോലിയക്കോട് സൊസൈറ്റി ഹാളിൽ ) ജില്ലാ പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.ഇ.എ.സലിം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ.ശശാങ്കൻ,കെ.മീരാൻ,കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടൈറ്റസ്,രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.എം.എസ്.രാജു സ്വാഗതവും അയിരൂർ മോഹനൻ റിപ്പോർട്ടും അവതരിപ്പിച്ചു.ഭാരവാഹികളായി ഇ.എ.സലിം (പ്രസിഡന്റ്), എം.സുൾഫിക്കർ,ആർ.സുഭാഷ്,എസ്.സുജാത (വൈസ് പ്രസിഡന്റ്),അയിരൂർ മോഹനൻ (സെക്രട്ടറി), ആർ.അനിൽ,പി.മുരളി ,എ.എം.ഖാദർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.