മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ കണിയാപുരം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേയും ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെയും കുട്ടികൾക്ക് സൗജന്യമായി നേത്ര പരിശോധനാക്യാമ്പ് നടത്തി. വർക്കല ഡോക്ടർ അനൂപ്‌സ് കണ്ണാശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 150 കുട്ടികളെ പരിശോധിക്കുകയും അവരിൽ 126 കുട്ടികൾക്ക് കണ്ണട ആവശ്യമാണെന്ന് കണ്ടെത്തുകയും ചെയ്ത ഇൗ കുട്ടികൾക്ക് മുരുക്കുംപുഴ ലയൺസ് ക്ളബ് സൗജന്യമായി കണ്ണടകൾ നൽകുന്നതാണ്.
ക്യാമ്പിന്റെ ഉദ്ഘാടനം മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റ് ലയൺ എ.കെ. ഷാനവാസ് നിർവഹിച്ചു. ലയൺ ജാദു, ലയൺ അബ്ദുൽ വാഹിദ്, ലയൺ അഷറഫ്, ലയൺ ജയജാദു, ഷാജിഖാൻ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ വച്ച് കണിയാപുരം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി.