jackfruit

നെടുമങ്ങാട് : താലൂക്കാസ്ഥാനത്ത് ഇനി രണ്ടാഴ്ചക്കാലം ചക്കയുടെ രുചിഭേദങ്ങൾ പങ്കുവയ്ക്കാം.ചക്ക പായസം,ചക്ക ഉണ്ണിയപ്പം,ചക്ക വരട്ടി,ചക്ക ഐസ്ക്രീം,ചക്ക പുട്ടുപൊടി,ചക്ക അച്ചാർ,ചക്ക ഹലുവ എന്നിവ നഗരസഭയ്ക്ക് മുന്നിലെ ധനലക്ഷ്മി ഓഡിറ്റോറിയത്തിൽ സന്ദർശകരുടെ ആവശ്യത്തിന് അനുസരിച്ച് തയ്യാറാക്കി നൽകും. ചക്കയുടെ ജൈവ മൂല്യവും ഔഷധ ഗുണവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ വനിതാ-പുരുഷ സ്വയം സഹായ സംഘങ്ങളുമായി സഹകരിച്ച് ഓൾകേരള ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷനും ഫാർമേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും വിവിധ തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് ചക്ക മഹോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.കാർഷിക, കാർഷികേതര ഉല്പന്നങ്ങളും മേളയിൽ ലഭിക്കും.ഒന്നരവർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്‌നാം ഏർലി (ആയൂർ ജാക്), വിവിധയിനം പ്ലാവിൻ തൈകൾ,മറ്റ് ഫലവൃക്ഷതൈകൾ,പൂച്ചെടികൾ,വിത്തിനങ്ങൾ എന്നിവയും അമ്പത് ശതമാനം വിലക്കിഴിവിൽ ലഭിക്കും.ഇന്ന് (വ്യാഴം) രാവിലെ 10 ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ചക്ക മഹോത്സവം ഉദ്‌ഘാടനം ചെയ്യും.കൗൺസിലർ ടി.അർജുനൻ ആദ്യവില്പന നടത്തും.ഒക്ടോബർ 10 വരെ മേള നീളും.ഇന്ന് രാത്രി 9 വരെ സൗജന്യ പ്രവേശനമാണ്.ഫോൺ : 9400568547.