കിളിമാനൂർ: അടയമണിൽ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അടയമൺകാരുടെ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു ഒരു വെയിറ്റിംഗ് ഷെഡ്. പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തുന്ന വൃദ്ധർ ഉൾപ്പെടെയുള്ളവർ പൊരിഞ്ഞ വെയിലിലും മഴയിലും കാത്തിരിപ്പ് കേന്ദ്രമില്ലാതെ സമീപ വീടുകളിലെ വരാന്തകളിൽ നിൽക്കേണ്ട ഗതികേടിലായിരുന്നു. ഈ സാഹചര്യത്തിലാണ് ബി. സത്യൻ എം.എൽ.എയുടെ ഫണ്ടിൽ നിന്നും 2.5 ലക്ഷം ചെലവഴിച്ച് കാത്തിരിപ്പ് കേന്ദ്രം പണികഴിപ്പിച്ചത്.പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധുവിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് കെ. രാജേന്ദൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ യഹീയ, വാർഡ് മെമ്പർമാരായ പ്രസന്ന, ഷിബു. സുജിത്ത് എന്നിവർ പങ്കെടുത്തു.