മലയിൻകീഴ്:ബൈക്കപകടത്തിൽ നിയമവിദ്യാർത്ഥി മരിച്ചു.കാട്ടാക്കട മൈലോട്ടുമൂഴി കടയറപുത്തൻ വീട്ടിൽ ലാ അക്കാദമിയിലെ നാലാം വർഷ വിദ്യാർത്ഥി എം.എസ്.അഭിജിത്ത്(21) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് തച്ചോട്ടുകാവിൽ വച്ചായിരുന്നു അപകടം. തിരുവനന്തപുരത്തേയ്ക്ക് പോയ അഭിജിത്തിന്റെ വാഹനം തെന്നിവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ട് മൂന്നിന് ചായ്ക്കുളത്തെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.പിതാവ്:മധുസൂദനൻ നായർ.അമ്മ: സുലഭകുമാരി.സഹോദരൻ:എം.എസ്.അരവിന്ദ് (ആർമി ലെഫ്റ്റനന്റ്).