navarathri

തിരുവനന്തപുരം: ഇത്തവണത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള നവരാത്രി വിഗ്രഹങ്ങളുടെ ഭക്തിസാന്ദ്രമായ എഴുന്നെള്ളിപ്പിനും ഘോഷയാത്രയ്ക്കും ഇന്ന് രാവിലെ 7ന് പത്മനാഭപുരം കൊട്ടാരം സാക്ഷ്യം വഹിക്കും. രാവിലെ 7 ന്കൊട്ടാരത്തിലെ പള്ളിയറയിൽ സൂക്ഷിച്ചിരിക്കുന്ന ഉടവാൾ കൈമാറ്റ ചടങ്ങ്
നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഉടവാൾ ആചാരപൂർവ്വം ഏറ്റുവാങ്ങും.

കൊട്ടാരത്തിനകത്തെ ഉടവാൾ കൈമാറ്റ ചടങ്ങ് പൂർത്തിയായാൽ ഉടൻ നവരാത്രി
വിഗ്രഹഘോഷയാത്രയും പുറപ്പെടും. പത്മനാഭപുരം തേവാരകെട്ടിൽ നിന്നും മുന്നൂറ്റി നങ്കയും കുമാരസ്വാമിയും അടങ്ങുന്ന വിഗ്രഹഘോഷയാത്ര സ്വീകരിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ എന്നിവർ കൊട്ടാരത്തിലെ ചടങ്ങുകളിൽ പങ്കെടുക്കും. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ശ്രീകണ്‌ഠേശ്വരം ശിവകുമാർ എന്ന ഗജവീരൻ സരസ്വതി ദേവിയുടെ തിടമ്പേറ്റും. ബോർഡിലെ മറ്റ് രണ്ടാനകളായ വർക്കല സരസ്വതി, മലയിൻകീഴ് വല്ലഭൻ എന്നിവർ അകമ്പടി സേവിക്കും. 27 ന് ഘോഷയാത്രയ്ക്ക് പാറശ്ശാലയിൽ ദേവസ്വം ബോർഡ് സ്വീകരണം നൽകും .28ന് ഘോഷയാത്ര തിരുവനന്തപുരത്ത് എത്തിച്ചേരും. പിന്നീട് ആചാരപൂർവ്വം ചെന്തിട്ട, ആര്യശാല, എന്നിവിടങ്ങളിലേക്ക് കൊണ്ടു പോകും