ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ വനിതാ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം സമ്മാനിച്ചത് ഒഫ് സ്പിന്നർ ദീപ്തി ശർമ്മയുടെ മികച്ച ബൗളിംഗാണ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 138/8 എന്ന സ്കോർ ഉയർത്തിയശേഷം ദക്ഷിണാഫ്രിക്കയെ 119ന് ആൾ ഒൗട്ടാക്കുകയായിരുന്നു.
നാലോവറിൽ എട്ട് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് 22 കാരിയായ ദീപ്തി സ്വന്തമാക്കിയത്.
ദീപ്തി എറിഞ്ഞ നാല് ഒാവറുകളിൽ മൂന്നും മെയ്ഡനായിരുന്നു എന്നതാണ് കൗതുകകരം.
മത്സരത്തിലെ മികച്ച കളിക്കാരിയായി തിരഞ്ഞെടുക്കപ്പെട്ടതും ദീപ്തിയാണ്.