kulathoor

പാറശാല: കുളത്തൂർ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിക്കെതിരെ സി.പി.എം നടത്തുന്ന വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കുക, പഞ്ചായത്തിനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കുളത്തൂർ പഞ്ചായത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥകൾ സംഘടിപ്പിച്ചു. ചാറോട്ടുകോണത്തു നിന്നും ആരംഭിച്ച ജാഥ ഡി.സി.സി ജനറൽ സെക്രട്ടറി എസ്.കെ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. പൂഴിക്കുന്നിൽ നടന്ന സമാപന സമ്മേളനം ആർ.സെൽവരാജ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ആർ.വത്സലൻ മുഖ്യപ്രഭാഷണം നടത്തി. ചൊവ്വാഴ്ച പൊഴിയൂരിൽ നിന്നും ആരംഭിച്ച ജാഥ ഉച്ചക്കടയിൽ സമാപിച്ചു. വി. ഭുവനചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ശ്രീധരൻ നായർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡൺസ്റ്റൺ സി.സാബു, കെ.പി.സി.സി അംഗം പൊഴിയൂർ ജോൺസൺ, ജില്ലാ പഞ്ചായത്ത് അംഗം ജി. ജോസ് ലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സന്തോഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ജി.സുധാർജ്ജുനൻ, രാജഅല്ലി, ആർ.ഇ. സുനില, അനിത ശശീന്ദ്രൻ, ജോൺ ബായ് തുടങ്ങിയവർ സംസാരിച്ചു.