world-athletics
world athletics

17-ാമത് ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്

ഖത്തറിലെ ദോഹയിൽ നാളെ തുടക്കമാകും

. 2022 ലെ ലോകകപ്പിന് വേദിയായ ഖത്തർ ഇത്തവണത്തെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനും വേദിയായിരുന്നു.

. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

. ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് അത്‌ലറ്റിക് ഫെഡറേഷനിലെ 214 അംഗ രാജ്യങ്ങളിൽ 209 എണ്ണത്തിൽ നിന്നും മത്സരാർത്ഥികൾ ഉണ്ടാകും.

. അഭയാർത്ഥി അത്‌ലറ്റുകളുടെ സംഘം ഉൾപ്പെടെ 1972 താരങ്ങളാണ് മത്സരത്തിനിറങ്ങുന്നത്.

. 1054 പുരുഷതാരങ്ങളും 918 വനിതാ താരങ്ങളും

. ഉത്തേജക ലാബുകളിലെ തിരിമറിയുടെ പേരിലെ വിലക്ക് കാരണം റഷ്യയിൽ നിന്നുള്ള കായിക താരങ്ങൾക്ക് രാജ്യത്തിന്റെ പേരിൽ മത്സരിക്കാനാവില്ല. സ്വാതന്ത്ര അത്‌‌ലറ്റുകളാണ് റഷ്യൻ താരങ്ങൾ മത്സരിക്കുക.

. 26 അംഗ ടീമിനെയാണ് ഇന്ത്യ ദോഹയിലേക്ക് അയയ്ക്കുന്നത്.

. മലയാളി താരങ്ങളായ എം.പി ജാബിർ, ജിൻസൺ ജോൺസൺ, കെ.ടി. ഇർഫാൻ, ഗോപി, ശ്രീശങ്കർ, മുഹമ്മദ് അനസ്, നിർമൽ നോഹ് ടോം, അലക്സ് ആന്റണി, കെ.എസ്. ജീവൻ, അമോജ് ജേക്കബ്, പി.യു. ചിത്ര, വിസ്മയ വി.കെ. , ജിസ്‌ന മാത്യു എന്നിവർ ഇന്ത്യൻ ടീമിലുണ്ട്.

.മത്സരാർത്ഥികൾളുടെ ജഴ്സിയിൽ സ്വന്തം രാജ്യത്തിന്റെ സ്പോൺസർമാരുടെ ലോഗോ പതിക്കാൻ ആദ്യമായി ഇൗ ലോക ചാമ്പ്യൻഷിപ്പിൽ അവസരം നൽകും.

. 4 x 400 മീറ്റർ മിക്‌‌സഡ് റിലേയുടെ ലോക ചാമ്പ്യൻഷിപ്പ് അരങ്ങേറ്റം ദോഹയിലാണ്.

. വനിതകളുടെ 50 കി.മീ നടത്തം ഇത്തവണയുമുണ്ടാകും.

ക്യാപ്ഷൻ

ഐ.എ.എ.എഫ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യൻ കോയും സംഘടനയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷിമേന റെസ്ടെപ്പോയും.

വെറ്ററൻ പിൻ ഏറ്റുവാങ്ങി ഉഷ

ഇന്റർനാഷണൽ അത്‌ലറ്റിക്സ് ഫെഡറേഷന്റെ വെറ്ററൻ പിൻ പുരസ്കാരം ഇന്ത്യൻ ഇതിഹാസ അത്‌ലറ്റ് പി.ടി. ഉഷ ഏറ്റുവാങ്ങി. ഇന്നലെ ഐ.എ.എ.എഫ് കോൺഗ്രസ് വേദിയിൽ പ്രസിഡന്റ് സെബാസ്റ്റ്യൻ കോയാണ് ഉഷയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. ഉഷയടക്കം ഏഷ്യയിൽ നിന്ന് മൂന്ന് താരങ്ങളാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

സുമരിവാല വീണ്ടും കൗൺസിലിൽ

ഒളിമ്പ്യനും അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റുമായ ആദിൽ സുമരിവാല ഐ.എ.എ.എഫ് കൗൺസിലിലേക്ക് തുടർച്ചയായ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി മത്സര രംഗത്തുണ്ടായിരുന്ന സുമരിവാല അതിൽ നിന്ന് അവസാന നിമിഷം പിൻമാറി.