world-athletics
world athletics

17-ാമത് ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഖത്തറിലെ ദോഹയിൽ നാളെ തുടക്കമാകും. 2022 ലെ ലോകകപ്പിന് വേദിയായ ഖത്തർ ഇത്തവണത്തെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനും വേദിയായിരുന്നു.

. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് അത്‌ലറ്റിക് ഫെഡറേഷനിലെ 214 അംഗ രാജ്യങ്ങളിൽ 209 എണ്ണത്തിൽ നിന്നും മത്സരാർത്ഥികൾ ഉണ്ടാകും. അഭയാർത്ഥി അത്‌ലറ്റുകളുടെ സംഘം ഉൾപ്പെടെ 1972 താരങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. 1054 പുരുഷതാരങ്ങളും 918 വനിതാ താരങ്ങളും

. ഉത്തേജക ലാബുകളിലെ തിരിമറിയുടെ പേരിലെ വിലക്ക് കാരണം റഷ്യയിൽ നിന്നുള്ള കായിക താരങ്ങൾക്ക് രാജ്യത്തിന്റെ പേരിൽ മത്സരിക്കാനാവില്ല. സ്വാതന്ത്ര അത്‌‌ലറ്റുകളാണ് റഷ്യൻ താരങ്ങൾ മത്സരിക്കുക.

. 26 അംഗ ടീമിനെയാണ് ഇന്ത്യ ദോഹയിലേക്ക് അയയ്ക്കുന്നത്. മലയാളി താരങ്ങളായ എം.പി ജാബിർ, ജിൻസൺ ജോൺസൺ, കെ.ടി. ഇർഫാൻ, ഗോപി, ശ്രീശങ്കർ, മുഹമ്മദ് അനസ്, നിർമൽ നോഹ് ടോം, അലക്സ് ആന്റണി, കെ.എസ്. ജീവൻ, അമോജ് ജേക്കബ്, പി.യു. ചിത്ര, വിസ്മയ വി.കെ. , ജിസ്‌ന മാത്യു എന്നിവർ ഇന്ത്യൻ ടീമിലുണ്ട്.

.മത്സരാർത്ഥികൾ ജഴ്സിയിൽ സ്വന്തം രാജ്യത്തിന്റെ സ്പോൺസർമാരുടെ ലോഗോ പതിക്കാൻ ആദ്യമായി ഇൗ ലോക ചാമ്പ്യൻഷിപ്പിൽ അവസരം നൽകും. 4 x 400 മീറ്റർ മിക്‌‌സഡ് റിലേയുടെ ലോക ചാമ്പ്യൻഷിപ്പ് അരങ്ങേറ്റം ദോഹയിലാണ്.

. വനിതകളുടെ 50 കി.മീ നടത്തം ഇത്തവണയുമുണ്ടാകും.