തിരുവനന്തപുരം: അന്താരാഷ്ട്ര ഫാർമസിസ്റ്റ് ദിനം പട്ടം എസ്.യു.ടി ആശുപത്രിയിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ കേണൽ രാജീവ് മണ്ണാളി ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. മെഡിക്കൽ കോളേജ് റിട്ട. എച്ച്.ഒ.ഡി ഡോ. കസ്‌തൂരിഭായ് പരിപാടി ഉദ്ഘാടനം ചെയ്‌തു. ഫാർമസി കൗൺസിൽ മെമ്പർ ഡോ. ഉണ്ണിക്കൃഷ്ണൻ പണിക്കരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ളാസ് നടത്തി. ജനറൽ മെഡിസിൻ പ്രിൻസിപ്പൽ കൺസൾട്ടന്റ് ഡോ.കെ.പി. പൗലോസ്, കാർഡിയോ വാസ്‌ക്കുലാർ സർജൻ ഡോ. ഉണ്ണിക്കൃഷ്ണൻ, ക്വാളിറ്റി വിഭാഗം മാനേജർ യമുന ഹാരിസൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു.