തിരുവനന്തപുരം: കാര്യവട്ടം വിയ്യാറ്റ് ചാമുണ്ഡേശ്വരി സരസ്വതി ഗണപതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 29 മുതൽ ഒക്ടോബർ എട്ടു വരെ നടക്കും.
29ന് രാത്രി 7ന് നടക്കുന്ന കലാസാംസ്കാരിക സമ്മേളനം സൂര്യാകൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. സംഗീത്‌കുമാർ മുഖ്യപ്രഭാഷണം നടത്തും. എം.എസ്. ചിത്ര, സജ്ന വിനീഷ്, വിദ്യാശ്രീകണ്ഠൻ, ജി. ഹരികൃഷ്ണൻ, ഡോ. അരുൺ മുരളി, ഡോ. അഞ്ജിത ലക്ഷ്മി, ഡോ. ശ്രീലക്ഷ്മി, ഡോ. അനന്തകൃഷ്ണൻ എന്നിവരെ ആദരിക്കും. കൗൺസിലർ കെ.എസ്. ഷീല, ഡോ. എ. ഗംഗാ പ്രസാദ്, നടുവട്ടം ഗോപാലകൃഷ്ണൻ, ഡോ. ഗീതാ ശിശുപാലൻ തുടങ്ങിയവർ സംസാരിക്കും.
30ന് രാത്രി 7ന് ഭജന, ഒക്ടോബർ ഒന്നിന് രാത്രി 7.30ന് പങ്കജ കസ്തൂരി എം.ഡി ജെ. ഹരീന്ദ്രൻ നായരുടെ പ്രഭാഷണം. 2ന് രാത്രി 7ന് നാട്യോത്സവം, 3ന് രാത്രി 7ന് എം. നന്ദകുമാറിന്റെ ആദ്ധ്യാത്മിക പ്രഭാഷണം. വിജയദശമി ദിനമായ 8ന് രാവിലെ 7ന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും.