junior-athletics
junior athletics

അപർണ റോയ്ക്ക് സ്വർണം

. നി​വ്യ ആന്റണി​, സാജൻ, ലി​സ്ബത്ത്

കരോളി​ൻ വെള്ളി​ നേടി​

.ഡെക്കാത്ത് ലണി​ൽ ഗോകുലി​ന് സ്വർണം

തി​രുവണ്ണാമലൈ : തമി​ഴ്നാട്ടി​ൽ നടക്കുന്ന ഫെഡറേഷൻ കപ്പ് ജൂനി​യർ അത്‌‌ലറ്റി​ക്സി​ൽ ഇന്നലെ കേരളത്തി​ന് രണ്ട് സ്വർണം. വനി​തകളുടെ 100 മീറ്റർ ഹർഡിൽസിൽ അപർണ റോയ്‌യും പുരുഷ ഡെക്കാത്ത്‌ലണിൽ ഗോകുൽ കെ. ആറുമാണ് സ്വർണം നേടിയത്.

14.14 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അപർണ ഹർഡിൽസിൽ സ്വർണം നേടിയത്. 14.52 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജാർഖണ്ഡിന്റെ പ്രതിഭകുമാരി വെള്ളിയും 14.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത പശ്ചിമ ബംഗാളിന്റെ മൗമിത മൊണ്ഡാൽ വെങ്കലവും നേടി.

വനിതകളുടെ പോൾവാട്ടിൽ കേരളത്തിനായി നിവ്യ ആന്റണി വെള്ളി നേടി. ട്രിപ്പിൾ ജമ്പിൽ ലിസ്‌ബത്ത് കരോളിന് ജോസഫിനും വെള്ളി നേടാനായി. പുരുഷ ലോംഗ് ജമ്പിൽ കേരളത്തിന്റെ സാജനാണ് വെള്ളി.

മീറ്റ് ഇന്ന് സമാപിക്കും.