തർക്കം നിലനിൽക്കുന്ന പിറവം പള്ളിയുടെ പ്രധാനഗേറ്റിന്റെ പൂട്ട് പൊലീസും ഫയർഫോഴ്സും ചേർന്ന് പൊളിച്ചിരുന്നു. പിറവം പള്ളിയിലും പരിസരത്തുമായി യാക്കോബായ വിഭാഗക്കാരെ ഇന്ന് തന്നെ പൂർണമായും ഒഴിപ്പിച്ച ശേഷം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകിയതിനെ തുടർന്നാണിതുണ്ടായത്.
പള്ളിയുടെ പരിസരത്ത് തമ്പടിച്ചിരിയ്ക്കുന്നവരെ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇവരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചതിന് ശേഷം ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി പറഞ്ഞിരുക്കുന്നത്. വൈദികരടക്കം 67 പേർക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് രണ്ട് മാസം നീണ്ട നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. തർക്കം നിലനിൽക്കുന്ന പിറവം പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്നും സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.